Movies
വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും നടൻ സുധീർ.
നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല ജനങ്ങൾ തെരഞ്ഞെടുത്തതെന്നും ഒരു ഭരണമാറ്റം ആഗ്രഹിച്ചുകൊണ്ടാണ് അത് നടന്നതെന്നും സുധീർ കുറിച്ചു.
‘‘എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരേ നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവിയോ ഫെയ്സ്ബുക്കോ ഇൻസ്റ്റയോ തുറക്കാൻ രക്ഷയില്ല. എന്തുവാ ഇത്, നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല, ജനങ്ങൾ തെരഞ്ഞെടുത്തത്, അല്ല. ഒരു ഭരണമാറ്റം ആഗ്രഹിച്ചു, അതുകൊണ്ടാണ്.
അതു നിങ്ങളുടെ ക്രെഡിറ്റ് ആയോ വലിയ സംഭവമായോ ഒന്നും കാണല്ലേ, കേരളത്തിലെ ജനങ്ങൾ മണ്ടന്മാരൊന്നുമല്ല, വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാൾ മുഖ്യമന്ത്രിയാക്.
ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്തോ, വെറുപ്പിക്കല്ല്.
ഇന്ത്യയുടെ ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഒള്ളൂ നിങ്ങൾ, ഇനി അതും കൂടി ഇല്ലാതാകും. കെ.സി. വേണുഗോപാല്‍ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങൾ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക.
ഡല്‍ഹിയിൽ ഇരുന്ന് ഇവിടുത്തെ കാര്യങ്ങൾ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാൾ വലിയ പവർ ഉള്ള ആളാണ് നിങ്ങൾ, ഡൽഹിയിൽ നിന്നും നിങ്ങൾ ഇങ്ങോട്ടു പോന്നാൽ അവിടുത്തെ കാര്യങ്ങൾ ആര് നോക്കും. അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല.
തലപ്പിത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാൻ ചെയ്യരുത്. ചീറ്റിപ്പോകും, മനസിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്.’’സുധീറിന്റെ വാക്കുകൾ.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യത തെളിയുന്നു. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചിക്കുന്പോഴും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാരുടെ ആദ്യ പരിഗണന പിണറായി വിജയന് തന്നെയാണ്.
ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. 33% വോട്ടർമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് 21% പിന്തുണയോടെ തൊട്ടുപിന്നിൽ.
യുഡിഎഫ് ഇത്തവണ 78 മുതൽ 90 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് വേണ്ട 71 എന്ന സംഖ്യ യുഡിഎഫ് അനായാസം മറികടക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് എക്സിറ്റ് പോൾ ഫലങ്ങൾ നിരാശ നൽകുന്നതാണ്. എൽഡിഎഫിന് 50 മുതൽ 60 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് പ്രവചനം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും, ഭരണത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
Kerala
പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്കിലൂടെയുള്ള സംവാദങ്ങളിൽ തനിക്ക് താത്പര്യമില്ലെന്നും, രാഷ്ട്രീയ കാര്യങ്ങൾ ജനമധ്യത്തിൽ നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകളേക്കാൾ, ജനങ്ങൾ സാക്ഷികളാകുന്ന തുറന്ന വേദികളിൽ മുഖ്യമന്ത്രിയുമായി വികസന-ഭരണ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് താൻ വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടി നൽകുന്നതിൽ വലിയ 'ത്രില്ലില്ലെന്ന്' അദ്ദേഹം പരിഹസിച്ചു.
സർക്കാരിന്റെ വീഴ്ചകളും ഭരണ നേട്ടങ്ങളും നേർക്കുനേർ ചർച്ച ചെയ്യപ്പെടട്ടെ എന്നും, അതിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നുമാണ് യുഡിഎഫ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പറവൂർ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വികസന മുരടിപ്പും അഴിമതിയും ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള കൃത്യമായ മറുപടി വരാത്ത സാഹചര്യത്തിലാണ് സതീശന്റെ ഈ പരിഹാസം കലർന്ന പ്രതികരണം.
District News
തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവർത്തകർക്ക് കോണ്‍ഗ്രസിന്റെ ചെലവിൽ മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരപന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാപ്രവർത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പോലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശമാരുടെ വാക്കുകൾ ജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നു. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേൾക്കാൻ മനസില്ല. കോടികൾ ചെലവഴിച്ച് മേളകൾ സംഘടിപ്പിക്കുന്ന സർക്കാരാണ് ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചവിട്ടിമെതിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ വാഹിദ്, ബി.ആർ.എം ഷഫീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം തേടിയതിലൂടെയാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന് സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും വോട്ടുകള്‍ പട്ടികയിലില്ല. മൂന്നും നാലും വര്‍ഷം മുമ്പ് മരിച്ചവരുടെ പേരുകള്‍ പോലും പട്ടികയിലുണ്ട്. ഒരു വീട്ടിലുള്ളവരുടെ വോട്ട് പോലും പല വാര്‍ഡുകളിലായാണ്. ഒരു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ ഒന്നിലധികം വോട്ടുകളുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സതീശന് പറഞ്ഞു.
പഞ്ചായത്തീരാജ് നിയമം അനുസരിച്ച് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതിവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നാണ്. എന്നാല്‍ നിലവില്‍ ഇത് 15 ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് എന്തിനാണെന്നും സതീശന് ചോദിച്ചു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറച്ചു. രാത്രി പത്തായാലും പോളിംഗ് തീരാത്ത അവസ്ഥാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കമ്മീഷന് നടത്തുന്നത്. ഇത് മാറ്റാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പിആര്‍ ഏജന്‍ജികളെ ഉപയോഗിച്ച് നടത്തുന്ന വിശേഷണങ്ങള്‍ അല്ല യഥാര്‍ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളും ഇതുതന്നെയാണ്.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്നു വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. വിഷയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന് ഇന്നു മുതല്‍ നിലവില്‍ വരുമെന്നും വി.ഡി. സതീഷന് പറഞ്ഞു.